രാഹുൽ മാങ്കുട്ടത്തിൽ വിഷയത്തിൽ വല്ലാതുരുകുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മഹിളാരത്നം പീപ്പീദിവ്യയ്ക്കും കൂട്ടർക്കും നല്ല കിറുകൃത്യം മറുപടി നൽകുകയാണ് പ്രശസ്ത അഭിഭാഷക ദീപ ജോസഫ്. കുറിപ്പ് ചുവടെ:
പണ്ട് കേരളം ഭരിച്ച ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു. പേര് ഉമ്മൻചാണ്ടി.. സജ്ന ബി സജൻ അറിയുമോ എന്തോ... സരിത എന്നൊരു അഴിഞ്ഞാട്ടക്കാരിയെ കൂട്ടി ഉമ്മൻ ചാണ്ടിയെ സമൂഹ മധ്യത്തിൽ കരി വാരി തേച്ച് ഒട്ടിച്ചപ്പോൾ ഇവളുമാർ ഒക്കെ എവിടെ ആയിരുന്നു? രമേശനും എവിടെ ആയിരുന്നു? ഗോവിന്ദ ചാമിയെ തൂക്കി കൊല്ലാൻ എന്ന് പറഞ്ഞു അധികാരത്തിൽ വന്ന ഒരു പാർട്ടിയെ ദിവ്യ അറിയുമോ? നവീൻ ബാബുവിന്റെ വീട്ടിൽ ഒരു സ്ത്രീ വിധവ ആയും രണ്ടു പെൺകുട്ടികൾ അച്ഛൻ ഇല്ലാതെയും നിൽപ്പുണ്ട്.. അതിന് ഉത്തരവാദിയായ ദിവ്യ ആണോ കവല പ്രസംഗം നടത്തുന്നത്..
ആദ്യം പോയി പീഡനം എന്താണെന്നു പഠിക്കൂ.. എന്നിട്ടു വാ പടി അടക്കാനും നടക്കു ഇരുത്താനും...
ഒരു പുരുഷനെയും അനാവശ്യ കള്ള കഥകൾ മെനഞ്ഞു പീഡനം കെട്ടി ചമ്മച്ചു ആനയുടെ ഗർഭം പോലെ സീരിയൽ ആക്കി കൊണ്ട് വന്നു മാനം കെടുത്താൻ ഏതവൾ വന്നാലും ഏതറ്റം വരെ പോയാലും അമ്പലം വിഴുങ്ങിയപോലെ ആവില്ല..
ഞാനും ഒരു പെണ്ണല്ലേ ന്നു ചോദിക്കുന്നവരോട്... എന്റെ FB വാളിൽ വന്ന് മെഴുകിയവരോട്...
അതേ ഞാനും ഒരു പെണ്ണാണ്.. അമ്മയാണ് ഭാര്യയാണ്... എന്നാൽ നിൽക്കണ്ട നിലക്ക് നിൽക്കണം.. ആണുങ്ങൾ അങ്ങനെ പലതും പറയും അതൊക്കെ കേട്ടു കട്ടിലിൽ കിടക്കാൻ തുടങ്ങിയാൽ പിന്നെ ഗർഭം ധരിക്കാൻ മാത്രമേ സമയം കാണൂ.. ഇഷ്ടമുള്ള പുരുഷനെ വീട്ടിൽ കാട്ടി കൊടുത്തു കല്യാണം കഴിച്ചിട്ട് പോരെ പിന്നെയുള്ള കാര്യങ്ങൾ.. ഇത് ആദ്യം ചെയ്യേണ്ടത് പിന്നെയും പിന്നെ ചെയ്യേണ്ടത് ആദ്യവും.. ഏതു ചെളിയിലും കാല് കുത്തിയാലും മുന്നിൽ കാണുന്ന വെള്ളത്തിൽ കാല് കഴുകി പുരുഷൻ പോകും എന്നറിയാത്ത ഏതു പെണ്ണാണ് ഇന്നത്തെ കാലത്ത് ഉള്ളത്.. ഒരു പെണ്ണിന് അവളുടെ മാനം എത്ര വിലപ്പെട്ടതാണെന്നു അവൾക്കു അറിയില്ലേ? എന്നിട്ടും സോഷ്യൽ മീഡിയ വഴി നേടാവുന്നതാണോ ഗർഭത്തിന് ഉത്തരവാദിയെ? ഏതൊരു കൊച്ച് കുഞ്ഞിനും അറിയാല്ലോ ബാഡ് ടച്ച് ആൻഡ് ഗുഡ് ടച്ച്. ഇക്കഴിഞ്ഞ ദിവസം ഒരു കൊച്ചു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരനെ അറസ്റ്റ് ചെയ്തു ജീവപര്യന്തം തടവ് വിധിച്ചു. ആ കുഞ്ഞിനെ സപ്പോർട് ചെയ്തപ്പോ അമ്മേം പെങ്ങളേം തിരിച്ചറിയാത്ത കുറെ അവന്മാരെ ഞാൻ കണ്ടു.. ഒരു കൊച്ചിന്റെ അതേ സാഹചര്യമാണോ പിൽസ് കയ്യിൽ പിടിച്ചു ആണുങ്ങളുടെ കൂടെ കിടക്കാൻ പോകുന്ന പെണ്ണിന്റേത്..
അതേ കിടന്നു തുള്ളുന്ന പുരുഷന്മാർ അറിയാൻ.. ആദ്യം അവളുടെ ശരീര ശാസ്ത്രം അറിയുക. പെണ്ണിന് ആർത്തവം ഉണ്ട്. എല്ലാ 28 ദിവസത്തിനുള്ളിൽ 5 - 8 വരെ ദിവസങ്ങളിൽ.. അതനുസരിച്ചു ഒരു പെണ്ണിന് അവളുടെ ഓവുലേഷൻ അറിയാം.. എന്ന് വച്ചാൽ നീയൊക്കെ പീഡനം എന്ന് പറഞ്ഞു തുള്ളുന്നത് പോലെ അല്ല അവളുടെ കാര്യങ്ങൾ. അപ്പൊ ഒരു ശരാശരി പെണ്ണ് അവളുടെ കാര്യത്തിൽ പൂർണ അറിവും വിവരവും ഉള്ളവൾ ആണെന്ന് അർത്ഥം. അപ്പൊ കൂടെ തുള്ളാൻ നിന്റെ ഒന്നും സഹായം ആവശ്യമില്ല. ഒരു പെണ്ണിന് പൂർണമായും അവളെ നോക്കാൻ അറിയാം. അവളറിയാതെ സമ്മതമില്ലാതെ സംഭവിക്കുന്ന കാര്യങ്ങളെ ആണ് പീഡനം എന്ന് പറയുന്നത്? നിങ്ങൾ പരാമർശിക്കുന്ന ദിവ്യ ഗർഭം മനുഷ്യന്റേത് തന്നെയാണോ? ഇന്നത്തെ കാലത്ത് കന്നി മാസത്തിലെ പട്ടികൾ പോലും അറിവ് നേടി എന്ന് തോന്നുന്നു.. അപ്പോളാണോ ഇവിടെ ദിവ്യ ഗർഭം പറഞ്ഞു മോങ്ങുന്നത്..? ഓഡിയോ കേട്ടപ്പോൾ എടൊ സുഹൃത്തേ എന്നാണ് പുരുഷൻ സംബോധന ചെയ്യുന്നത്.. ഈ എഴുത്ത് വായിക്കുന്ന ഏതെങ്കിലും പെണ്ണ് അവൾ കാമുകിയോ ഭാര്യയോ പ്രണയിനിയോ ആവട്ടെ.. കൂടെ കിടന്ന പുരുഷൻ.. അവൾക്കു ഗർഭം ഉണ്ടാക്കിയ പുരുഷൻ എപ്പോളെങ്കിലും അവൾ ഗർഭിണി ആണെന്ന് പറയുമ്പോൾ സുഹൃത്തേ എന്നാവുമോ വിളിക്കുക..? നിങ്ങള്ക്കും പ്രണയം ഉണ്ടാവുമല്ലോ..അല്ലെങ്കിൽ ഉണ്ടായിട്ട് കാണുമല്ലോ.. പറഞ്ഞെ.. വെറുമൊരു സുഹൃത്തേ എന്ന് വിളിക്കണമെങ്കിൽ ആ ബന്ധത്തിന്റെ ആഴം നോക്കു.. രാഹുൽ നല്ലവൻ ആണെന്ന് ഞാനും പറയുന്നില്ല.. പുണ്യാളൻ ആണെന്ന് പറയാൻ ഞാൻ ആളുമല്ല..പക്ഷെ ഇല വന്നു മുള്ളേൽ വീണാലും മുള്ളു വന്നു ഇലയിൽ വീണാലും കേടു ആർക്കാണ് എന്ന് പെണ്ണ് സ്വയം ചിന്തിക്കൂ..
രോഗം വന്നിട്ട് ചികിൽസിക്കുന്നതിലും നല്ലത് രോഗം വരാതെ നോക്കുന്നതാണ്. അതായത് ഗർഭം വന്നിട്ട് കല്യാണം കഴിക്കുന്നതിലും നല്ലത് കല്യാണം കഴിച്ചിട്ട് ഗർഭിണി ആകുന്നതാണ് എന്നർത്ഥം. ഗർഭം ഒക്കെ എന്നും കൂടെ നിൽക്കും എന്നുറപ്പുള്ള ഒരുത്തന്റെ താലി വീണതിന് ശേഷം. നമ്മൾ യൂറോപ്പിൽ ഒന്നുമല്ല.. കേരളം.. അതിപ്പോഴും അത്രക്കങ്ങു പുരോഗതി പ്രാപിച്ചിട്ടില്ല.. കുറഞ്ഞപക്ഷം ഗർഭത്തിന്റെ കാര്യത്തിൽ എങ്കിലും..
ആരോപണം ആർക്കു നേരെയും ആവാം.. സത്യത്തിൽ ചതി പറ്റിയ ഒരു പെൺകുട്ടിയും അവൾ കുടുംബത്തിൽ പിറന്നവൾ ആണെങ്കിൽ സീരിയൽ കഥ പോലെ പ്രത്യക്ഷപെടില്ല.. അവൾ നേരിട്ടു എപ്പോഴേ കേസ് കൊടുത്തിട്ടുണ്ടാവും.. ഏതു വിധേനയും നീതി നേടിയിട്ടുണ്ടാവും.. കാരണം തന്റെ മാനത്തിന് ഭംഗം വരാൻ ഒരു നല്ല പെൺകുട്ടി ഒരിക്കലും സമ്മതിക്കില്ല. ഇക്കാര്യം ഒരു പെണ്ണിനേക്കാൾ കൂടുതൽ ഇവിടെ കുരക്കുന്നവർക്ക് എങ്ങനെ അറിയാം?സുപ്രിം കോടതിയുടെ പുതിയ വിധി ഇതാണ് ചൂണ്ടി കാണിക്കുന്നത്.
നോ എന്ന് പറയാൻ ഏതൊരു പെണ്ണും പഠിക്കണം. അല്ലാത്ത പക്ഷം സോഷ്യൽ മീഡിയയിൽ ഇതുപോലെ കരഞ്ഞു ജീവിതം തീർക്കേണ്ടി വരും.
നിങ്ങളുടെ വെപ്രാളം കാണുമ്പോൾ തോന്നും എവിടെയോ മറഞ്ഞിരുന്ന് തന്റെ ഗർഭത്തെ ഓർത്ത് വിലപിക്കുന്ന ഒരു പെണ്ണിന്റെ കേസാണ് കേരളം നേരിടുന്ന ഇന്നത്തെ ഏറ്റവും വലിയ പ്രോബ്ലം എന്ന്.. നാണമില്ലേ ഈ സാംസ്‌കാരിക നായകന്മാർക്ക്...
ഇതിനു മുൻപ് സ്വപ്ന എന്നൊരു സ്ത്രീ ഇതുപോലെ കരഞ്ഞിട്ട് നിങ്ങൾ ആരും മുന്നോട്ടു വന്നില്ലല്ലോ.. അതെന്താ.. അതിൽ തെളിവുകൾ ഉണ്ടായിരുന്നു.. അവൾക്കു നീതി മേടിച്ചു കൊടുക്കാൻ തോന്നിയില്ല കാരണം അതൊരു ഇലക്ഷൻ സമയം ആയിരുന്നില്ല.
എന്റെ ബിരുദം തപ്പണ്ട.. എന്റെ ജോലിയും വേഷവും കുടുംബവും പറഞ്ഞു സമയം കളയണ്ട.. ഒരു പെണ്ണിന് പറയാൻ ഉള്ളത് പറഞ്ഞു. ഹോട്ടലിൽ സോഡാ കുടിക്കാൻ പോയാൽ മതി.. പക്ഷെ പുരുഷൻ വിളിക്കുന്നിടത് പിൽസ് ആയി പോകുന്ന പെണ്ണിന്റെ ഉദ്ദേശം വേറെയാണ്.. അതിന് അവൾ തന്നേ മറുപടി പറയേണ്ടി വരും.. മാതാപിതാക്കൾ പോലും ഉത്തരവാദിയാവില്ല. അതിലുപരി രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രശ്നം ആണ് തൊഴിലില്ലാത്ത കുറെ എണ്ണങ്ങൾ ഏറ്റെടുത്തു നേരംപോക്ക് നടത്തുന്നത്.. അതിന് വാർത്തകൾ കിട്ടാത്ത കുറെ മാപ്രയും.. പെണ്ണ് കേസ് കിട്ടിയാൽ ആഘോഷിക്കുന്ന കുറെ അപൂർവ ജീവികൾ ഉള്ളിടം അത് കേരളം..
Lawyer Deepa Joseph gives an account to Peepee Divya and Mapra Tangi Mahila Iravadi























